അണ്ടര്‍-19 ലോകകപ്പ്; സെമിയില്‍ അഫ്ഗാന്‍ വീണു

അണ്ടര്‍-19 ലോകകപ്പ് സെമിയില്‍ അഫ്ഗാനിസ്ഥാന് തോല്‍വി. സെമി ഫൈനല്‍ വരെ മികച്ച പ്രകടനം നടത്തിയ അഫ്ഗാനിസ്ഥാന്‍ സെമിയില്‍ ഓസ്‌ട്രേലിയയോടാണ് പരാജയം ഏറ്റുവാങ്ങിയത്. ആറു വിക്കറ്റിനാണ് ഓസീസ് അഫ്ഗാനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 48 ഓവറില്‍ 181 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് 37.3 ഓവറില്‍ വെറും നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 80 റണ്‍സ് നേടിയ ഇക്രം അലിയാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഓസീസിന് വേണ്ടി ജോനാഥന്‍ മെര്‍ലോ നാല് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം നടത്തി. 72 റണ്‍സ് നേടിയ ജാക്ക് എഡ്വേര്‍ഡ്‌സാണ് ഓസീസിന്റെ വിജയശില്‍പ്പി. ഫെബ്രുവരി മൂന്നിനാണ് ലോകകപ്പ് ഫൈനല്‍. രണ്ടാം സെമിയില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടും. ഇന്ത്യ-പാക് പോരാട്ടത്തിലെ വിജയികള്‍ ഫൈനലില്‍ ഓസീസിനെ നേരിടും. നാളെയാണ് ഇന്ത്യ-പാക് സെമി പോരാട്ടം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here