64കിലോ!! ലോകത്തെ ഏറ്റവും വലിയ മോതിരത്തിന്റെ തൂക്കമാണിത്!!

ഒരു മോതിരത്തിന്റെ ഭാരം 64കിലോ. ഭാരം കേട്ട് ആശ്ചര്യപ്പെടേണ്ട ഇത് ധരിക്കാനുള്ളതല്ല. മറിച്ച് ലോകത്തിലെ വലിയ മോതിരം എന്ന റെക്കോര്‍ഡ് അലങ്കരിക്കാനുള്ളതാണ്. ഷാര്‍ജയിലെ സഹാറ സെന്ററില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുകയാണ് ഈ മോതിരം ഇപ്പോള്‍. 21 കാരറ്റില്‍ നിര്‍മിച്ചിരിക്കുന്ന മോതിരത്തിന്റെ പേര് ‘നജ്മത് തയിബ’ എന്നാണ്. മോതിരത്തിന്റെ ഉടമസ്ഥാവകാശം ദുബായ് ആസ്ഥാനമായുള്ള തയിബ എന്ന കമ്പനിക്കാണ്.
64കിലെ ഭാരമുള്ള മോതിരത്തില്‍ 615 സ്വരോസ്‌കി ക്രിസ്റ്റലുകളും അഞ്ചു കിലോയിലധികം വിലപിടിപ്പുള്ള രത്‌നങ്ങളും ഉപയോഗിച്ചിട്ടുണ്ട്. 18 വര്‍ഷം മുന്‍പാണ് ഈ മോതിരമുണ്ടാക്കിയത്. 55 സ്വര്‍ണപണിക്കാര്‍ 45 ദിവസം അധ്വാനിച്ചാണ് ഈ മോതിരം നിര്‍മ്മിച്ചത്.5,47,000 യു.എസ്. ഡോളര്‍ ചെലവഴിച്ചായിരുന്നു നിര്‍മ്മാണം. ഇന്ന് മോതിരത്തിന്റെ വില 1.1 കോടി ദിര്‍ഹമാണ് അതായത് ഏകദേശം 30 ലക്ഷം യു.എസ്. ഡോളര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here