മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ രണ്ട് മലയാള ചിത്രങ്ങള്‍

പതിനഞ്ചാമത് മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ രണ്ട് മലയാള ഹ്രസ്വചിത്രങ്ങള്‍ ഇടംപിടിച്ചു. വൈക്കം സ്വദേശി ജിനീഷ് സംവിധാനം ചെയ്ത ‘സിയ’, പ്രദീപ് നായര്‍ സംവിധാനം ചെയ്ത ‘കൊടേഷ്യ’ എന്നീ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഇന്ത്യയ്ക്ക് പുറമേ ഇസ്രയേല്‍, ബ്രിട്ടന്‍, പാക്കിസ്ഥാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. 300-ഓളം ചിത്രങ്ങളില്‍ നിന്ന് വിദഗ്ധ ജൂറി തെരഞ്ഞെടുത്ത 20 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഫെബ്രുവരി രണ്ടിനാണ് സിയയുടെ പ്രദര്‍ശനം.
സജീവ് കുമാറിന്റെ കഥയ്ക്ക് രാജീവ് തിരക്കഥയൊരുക്കിയ സിയയുടെ പ്രമേയം സ്ത്രീ സ്വാതന്ത്ര്യമാണ്. അര്‍ധരാത്രിയില്‍ വിജനമായ റോഡിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന സിയ എന്ന മുസ്ലിം പെണ്‍കുട്ടി അപരിചനായ ഒരാളെ കണ്ടുമുട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിലൂടെ പറയുന്നത്. രണ്ട് കഥാപാത്രങ്ങള്‍ മാത്രമുള്ള ചിത്രമാണിത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here