Advertisement

ജേക്കബ് തോമസിന് വീണ്ടും കോടതിയുടെ വിമര്‍ശം

January 30, 2018
0 minutes Read
jacob thomas

പാറ്റൂര്‍ ഭൂമിക്കേസില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിന് വിണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിച്ചതിനെ കോടതി വിമര്‍ശിച്ചു. കേസിനെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് കോടതിയെ നേരിട്ട് അറിയിക്കണമെന്നും സമൂഹമാധ്യമങ്ങളിലൂടെ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിനെ കുറിച്ച് അഭിപ്രായം പറയുന്നതും വിമര്‍ശിക്കുന്നതും ഉചിതമായ കാര്യമല്ലെന്നും കോടതി പറഞ്ഞു. പാറ്റൂര്‍ കേസുമായി ബന്ധപ്പെട്ട് ചില കണക്കുകള്‍ ഫേസ്ബുക്കിലൂടെ ജേക്കബ് തോമസ് പുറത്തുവിട്ടിരുന്നു. അത് ശ്രദ്ധയില്‍ പെടുത്തിയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. അതേ സമയം പാറ്റൂര്‍ ഭൂമിയിടപാട് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top