കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കെ.എം മാണി

പാര്‍ട്ടി മുഖമാസികയായ ‘പ്രതിച്ഛായ’ യുടെ പുതിയ ലക്കത്തിലെ ലേഖനത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായി ആഞ്ഞടിച്ച് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച കെ.എം മാണി കോണ്‍ഗ്രസ് ജനവഞ്ചകരാണെന്നും തന്റെ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നു. കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്തവരാണ് കോണ്‍ഗ്രസ് എന്ന് കെ.എം മാണി തുറന്നടിച്ചു. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ വിയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ വഞ്ചിച്ചുവെന്നാണ് മാണിയുടെ വിമര്‍ശനം. രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്നിട്ടുള്ളത് യുപിഎ ഭരണകാലത്താണ്. മലയോര മേഖലയില്‍ കേരള കോണ്‍ഗ്രസിനുള്ള സ്വാധീനം ഇഷ്ടപ്പെടാതിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ അവിടുത്തെ പട്ടയവിതരണം പോലും തടസപ്പെടുത്തിയെന്നും കെ.എം മാണി പ്രതിച്ഛായയിലെ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നു. ബിജെപി സര്‍ക്കാരും കര്‍ഷകരെ വഞ്ചിക്കുകയാണെന്നും മാണി ലേഖനത്തില്‍ എഴുതിയിരിക്കുന്നു. എന്നാല്‍ ഇടതുമുന്നണിയെ കുറിച്ചോ സംസ്ഥാന സര്‍ക്കാരിനെ കുറിച്ചോ ലേഖനത്തില്‍ വിമര്‍ശനം ഇല്ല. എ.കെ.ജിക്കൊപ്പം കര്‍ഷക സമരങ്ങളില്‍ പങ്കെടുത്ത ഓര്‍മ്മകളും കെ.എം മാണി ലേഖനത്തില്‍ പങ്കുവെച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here