വിദേശ വെബ്‌സൈറ്റുകളിൽ ലുങ്കി വിൽക്കുന്നത് പൊന്നുംവിലയ്ക്ക് !

ലുങ്കിയോട് പണ്ടുമുതലേ ദക്ഷിണേന്ത്യക്കാർക്ക് കടുത്ത ഇഷ്ടമാണ്. ദക്ഷിണേന്ത്യക്കാരുടെ ഈ ഇഷ്ടം കണക്കിലെടുത്ത് ചെന്നൈ എക്‌സ്പ്രസ് എന്ന ബോളിവുഡ് ചിത്രത്തിൽ രജനികാന്തിനുള്ള ട്രിബ്യൂട്ടായി പുറത്തിറക്കിയ പാട്ടിന് ‘ലുങ്കി ഡാൻസ്’ എന്ന് പേരുവരെ നൽകിയിട്ടുണ്ട്. ഇതോടെ ഉത്തരേന്ത്യയിൽ ലുങ്കി എന്ന വേഷത്തിന് ഏറെ പ്രചാരം ലഭിച്ചു.
എന്നാൽ സംഗതി അവിടംകൊണ്ടൊന്നും നിന്നില്ല. ഐഫ (IIFA) പുരസ്‌കാര വേദിയിൽ അമേരിക്കൻ നടനും നിർമ്മാതാവും ഗായകനുമായ കെവിൻ സ്‌പെയ്‌സി ലുങ്കിയുടുത്ത് ലുങ്കി ഡാൻസിനോടൊത്ത് ചുവടുവെച്ചതോടെയാണ് ആഗോള തലത്തിൽ ലുങ്കി വൈറലാകുന്നത്.
ഇതോടെ വിദേശികളെല്ലാം നമ്മുടെ ലുങ്കിയുടെ ആരാധകരായി മാറി. അവരുടെ ഈ ലുങ്കി പ്രേമം കണക്കിലെടുത്ത് വിദേശ ഷോപ്പിങ് സൈറ്റായ സാറ ലുങ്കിയെ അവരുടെ ഫാഷൻ ലോകത്ത് അവതരിപ്പിച്ചിരിക്കുകയാണ്. എന്നാൽ മിനി സികർട്ട് എന്നാണ് അവർ അതിന് നൽകിയിരിക്കുന്ന പേര്..!
പല നിറങ്ങളിൽ പല അളവുകളിൽ ലുങ്കി ലഭിക്കും. പക്ഷേ വിലയാണ് ഞെട്ടിച്ചിരിക്കുന്നത്. 4990 രൂപ ! സാധാരണ ലുങ്കികൾക്ക് 50 രൂപ മുതൽ 200 രൂപയും, ബ്രാൻഡഡ് ലുങ്കികൾക്ക് 500 രൂപവരെയുമാണ് വില. ആ സ്ഥാനത്താണ് 5000 രൂപയുടെ ലുങ്കിയുമായി സാറ എത്തിയത്.
എന്തുതന്നെയായാലും സംഗതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിന്റെ ചവടുപിടിച്ച് ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.
lungi available on zara with heavy price
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here