ഈ മുഖം ഇങ്ങനെയായിരുന്നില്ല; ഇങ്ങനെയാക്കിയതാണ്

ഇത് ചൈന സ്വദേശി സിയാ യാന്‍. 23വയസ്സുള്ള ഈ പെണ്‍കുട്ടി പിറന്നുവീണത് ഏതൊരു സാധാരണ കുട്ടിയേയും പോലെയായിരുന്നു. ആകെയുണ്ടായിരുന്ന വ്യത്യാസം മുഖത്തുണ്ടായിരുന്ന മറുക് മാത്രമാണ്. മുഖത്തിന്റെ പകുതിയിലേറെ ഭാഗത്തുണ്ടായിരുന്ന മറുക് കാര്യമാക്കാതെ ജീവിച്ചെങ്കിലും അടുത്തിടെ നടത്തിയ ഒരു പരിശോധനയില്‍ 500,000ത്തില്‍ ഒരാള്‍ക്ക് ബാധിക്കുന്ന കോണ്‍ജിനീറ്റല്‍ മെലാനോസൈറ്റിക്ക് നീവസ് എന്ന രോഗമാണിതെന്ന് തിരിച്ചറിഞ്ഞു.
മറുകില്‍ വേദന വന്നതോടെയാണ് പരിശോധന നടത്തിയത്. മറുകിലെ കോശങ്ങളില്‍ കാന്‍സര്‍ സെല്ലുകള്‍ വളരാന്‍ സാധ്യതയുള്ളതായി പരിശോധനയില്‍ കണ്ടെത്തി. ഖത്തു പുതിയ കോശങ്ങള്‍ വളരാന്‍ വേണ്ടി നാലു ബലൂണുകളാണ് മുഖത്ത് ഇംപ്ലാന്റ് ചെയ്തിരിക്കുന്നത്. മുഖം വികസിപ്പിച്ച് പുതുകോശം വളര്‍ത്തി എടുക്കാനാണ് ഈ ചികിത്സാ രീതി. ശേഷം മറുക് നീക്കം ചെയ്യുമ്പോള്‍ ആ സ്ഥാനത്തു ഈ കോശങ്ങള്‍ വെച്ചുപിടിപ്പിക്കാനാണ് ശ്രമം. ഇപ്പോള്‍ കുറച്ച് വിഷമിച്ചാലും പുതിയ മുഖത്തിനായി കാത്തിരിക്കുകയാണ് സിയ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here