ഇന്ന് ചന്ദ്രന് നിറം ഓറഞ്ച്!!

moon

152വര്‍ഷത്തിന് ശേഷം മൂന്ന് അപൂര്‍വ്വതയോടെ ഇന്ന് ചന്ദ്രനെകാണാം. സൂപ്പര്‍ മൂണ്‍, ബ്ലൂ മൂണ്‍, ബ്ലഡ് മൂണ്‍ എന്നിങ്ങനെ ശാസ്ത്ര ലോകം വിശേഷിപ്പിക്കുന്ന മൂന്ന് പ്രതിഭാസങ്ങള്‍ക്കാണ് ഇന്ന് ലോകം സാക്ഷിയാവുക. 1866മാര്‍ച്ച് 31നാണ് ഈ പ്രതിഭാസം അവസാനമായി ദൃശ്യമായത്.

ഇന്ന് പൂര്‍ണ്ണ ചന്ദ്രഗ്രഹണമാണ്.ഗ്രഹണം കഴിഞ്ഞാല്‍ ഓറഞ്ച് കലര്‍ന്ന ചുവപ്പ് നിറത്തിലാണ് ചന്ദ്രനെ കാണാനാവുക. ഇന്ന് വൈകിട്ട് 5.18മുതല്‍ രാത്രി 8.43വരെ ചന്ദ്രനെ ഇങ്ങനെ കാണാം. കേരളത്തില്‍ 71 മിനിറ്റാണ് ചന്ദ്രനെ ഈ പ്രത്യേകതയില്‍ കാണാനാവുക.വൈകിട്ട് 6.21നും 7.37നും ഇടയിലാണ് കേരളത്തില്‍ ഇത് ദൃശ്യമാകുക.  ഒരു മാസം തന്നെ രണ്ട് പൂര്‍ണ്ണ ചന്ദ്രന്‍ വരുന്നതിനെയാണ് ബ്ലൂ മൂണ്‍ എന്നു പറയുക. ചന്ദ്രഗ്രഹണമായതിനാല്‍ ചുവപ്പുനിറത്തില്‍ കാണപ്പെടുന്നത് കൊണ്ടാണ് ബ്ലഡ് മൂണ്‍ എന്ന് പറയുന്നത്. ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയമായതിനാല്‍ ചന്ദ്രന്‍ വലുപ്പത്തില്‍ കാണുന്നതിനാലാണ് സൂപ്പര്‍ മൂണ്‍ എന്ന് പറയുന്നത്. ഈ മൂന്ന് പ്രത്യേകതകളും ഇനി ഈ മനുഷ്യായുസ്സില്‍ നമുക്കാര്‍ക്കും ഒരുമിച്ച് കാണാന്‍ സാധിക്കില്ല. കാരണം, ഒന്നര നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രമാണ് ഈ പ്രതിഭാസം സംഭവിക്കുക. നഗ്ന നേത്രങ്ങള്‍കൊണ്ട് ഇത് മൂന്നും കാണാന്‍ ആകുമെന്നതാണ് മറ്റൊരു പ്രത്യേകത.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More