‘ആമി’നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നോട്ടീസ്

‘ആമി’സിനിമ നിരോധിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി എതിർ കക്ഷികൾക്ക് നോട്ടീസയച്ചു. സെൻസർ ബോർഡ് ,ചലച്ചിത്ര അക്കാദമി , സിനിമയുടെ സംവിധായകൻ കമൽ, നിർമാതാവ്
എന്നിവരോട് കോടതി വിശദീകരണം തേടും. പ്രത്യേക ദൂതൻ വഴി നോട്ടീസയക്കാനാണ് നിർദേശം. മാധവിക്കുട്ടിയുടെ യഥാർത്ഥ ജീവിതമല്ല സിനിമയുടെ പ്രമേയമെന്നും സിനിമ നിരോധിക്കുകയോ
ചില ഭാഗങ്ങൾ മുറിച്ചു നീക്കുകയോ വേണമെന്നാണ് ഹർജിയിലെ ആവശ്യം.
കേരളത്തിലെ ആദ്യ ലൗ ജിഹാദാണ് മാധവിക്കുട്ടിയുടെ മതം മാറ്റമെന്നും
സിനിമ ലൗ ജിഹാദിനെ ന്യായീകരിക്കുന്നതാണെന്നും ഹർജിക്കാരൻ ആരോപിച്ചു.
കേസ് 6 ന് പരിഗണിക്കും. അബ്ദുൾ സമദ് സമദാനിക്കും നോട്ടീസുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here