പാകിസ്ഥാനിൽ ഭൂകമ്പം; ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

പാകിസ്ഥാനിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഒരു പെൺകുട്ടി മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു.
വീടിൻറെ മേൽക്കൂര ഇടിഞ്ഞു വീണതിനിടയിൽ പെട്ടാണ് പെൺകുട്ടി മരിച്ചത്. ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടർന്നു കൊണ്ടിരിക്കുകയാണ്.
കാബൂൾ അടക്കമുള്ള ഇടങ്ങളിൽ കുലുക്കം അനുഭവപ്പെട്ടിരുന്നു.ബഡഖ്ഷനിലെ ജാം ആണ് ഭൂകമ്പത്തിൻറെ പ്രഭവകേന്ദ്രമെന്ന് യുനൈറ്റഡ്‌സ്റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. ഹിന്ദുക്കുഷ്, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, കിഴക്കൻ ഉസ്ബക്കിസ്ഥാൻ തുടങ്ങിയ ഇടങ്ങളിലും ഇന്ന് ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.
earthquake in pakistan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here