കലിപ്പടക്കണം; സൗത്താഫ്രിക്കയോട് പകരം വീട്ടണം

ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം. ടെസ്റ്റ് പരമ്പര സൗത്താഫ്രിക്ക സ്വന്തമാക്കിയെങ്കിലും അവസാന ടെസ്റ്റിലെ തകര്‍പ്പന്‍ വിജയം ഇന്ത്യയ്ക്ക് ആത്മവിശ്വാസമേകുന്നുണ്ട്. എങ്കിലും ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള സൗത്താഫ്രിക്ക ഏറെ കരുത്തരാണ്. നാളെ സൗത്താഫ്രിക്കയിലെ ഡര്‍ബനിലാണ് ആദ്യ ഏകദിന മത്സരം നടക്കുക. പകലും രാത്രിയുമായാണ് മത്സരം. ഉച്ചക്ക് ഒരു മണി മുതലാണ് മത്സരം നടക്കുക. ഏഴ് ഏകദിനങ്ങളടങ്ങിയതാണ് പരമ്പര. സൗത്താഫ്രിക്കയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ എ.ബി ഡിവില്ലിയേഴ്‌സ് പരിക്ക് മൂലം ആദ്യ മൂന്ന് മത്സരങ്ങളിലും കളിക്കാത്തത് ആതിഥേയര്‍ക്ക് വലിയ തിരിച്ചടിയായേക്കും. ഈ പരമ്പരയില്‍ ഇന്ത്യ 4-2ന് വിജയിക്കുകയാണെങ്കില്‍ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിയും. നിലവില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിൽ 77 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിൽ 45 ഏകദിനങ്ങളില്‍ സൗത്താഫ്രിക്ക വിജയിച്ചപ്പോള്‍ 29 ഏകദിനങ്ങളില്‍ മാത്രമാണ് ഇന്ത്യ വിജയം കണ്ടത്. 3 മത്സരങ്ങൾ ഫലം കണ്ടില്ല. ഇരു ടീമുകളും തമ്മിൽ സൗത്താഫ്രിക്കയിൽ 28 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിൽ 21 ഏകദിനം സൗത്താഫ്രിക്ക ജയിച്ചു. 5 ഏകദിനങ്ങള്‍ മാത്രമാണ്
ഇന്ത്യ വിജയിച്ചത്. 2 മത്സരങ്ങൾ ഫലം കണ്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here