കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധരല്ല; മാണിയെ തിരുത്തി ജോസഫ്

കോണ്‍ഗ്രസിന് കര്‍ഷക വിരുദ്ധ നിലപാടാണെന്ന് വിമര്‍ശിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയെ തിരുത്തി പി.ജെ ജോസഫ്. കോണ്‍ഗ്രസ് ഇപ്പോള്‍ കര്‍ഷക വിരുദ്ധരല്ല എന്നായിരുന്നു പി.ജെ ജോസഫ് പറഞ്ഞത്. പണ്ട് അങ്ങനെ ആയിരുന്നെന്നും പിന്നീട് താനടക്കമുള്ളവര്‍ കോണ്‍ഗ്രസിനെ അതേ കുറിച്ച് തിരുത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് ഇപ്പോള്‍ കര്‍ഷക വുരുദ്ധ നിലപാട് സ്വീകരിക്കുന്നില്ലെന്നും പി.ജെ ജോസഫ് മാണിയ്ക്ക് മറുപടി നല്‍കി. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ മുഖപത്രമായ ‘പ്രതിച്ഛായ’ യുടെ പുതിയ ലക്കത്തിലായിരുന്നു കെ.എം മാണി കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധരാണെന്ന വിമര്‍ശനം ഉന്നയിച്ചിരുന്നത്. അതിന് മറുപടി നല്‍കുകയായിരുന്നു പി.ജെ ജോസഫ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here