ഷൂട്ടിംഗ് സമയത്ത് മമ്മൂട്ടി ദേഷ്യപ്പെട്ട കഥ തുറന്ന് പറഞ്ഞ് സൗബിന്‍

മാധ്യമങ്ങള്‍ക്ക് മുന്നില്‍ അധികം പ്രത്യക്ഷപ്പെടാത്ത താരമാണ് സൗബിന്‍ സാഹിര്‍. കഴിഞ്ഞ ദിവസം ദുബായില്‍ മാധ്യമങ്ങളെ കണ്ട താരം രസകരമായ ഒരു കഥ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവച്ചു. സ്ട്രീറ്റ് ലൈറ്റ്സ് എന്ന ചിത്രത്തിന്റെ ജിസിസി റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് താന്‍ ആദ്യമായി സിനിമയില്‍ അസിസ്റ്റന്റായ ചിത്രത്തെ കുറിച്ചും അതില്‍ നായകനായ മമ്മൂട്ടി തന്നെ വഴക്ക് പറഞ്ഞ കഥയും തുറന്ന് പറഞ്ഞത്.മമ്മൂട്ടി വേദിയിലിരിക്കെയാണ് സൗബിന്‍ പഴയ കഥ പങ്കുവച്ചത്.
ചെറുപ്പം മുതലേ സിനിമ തലയ്ക്ക് പിടിച്ച സൗബിന്‍ ഷാഹിര്‍ സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാപ്പു ബഷീറിന്റെ ചുവട് പിടിച്ച് സിനിമയില്‍ കയറാന്‍ തയ്യാറായി ഇരിക്കുകയായിരുന്നു. എന്നാല്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായ സൗബിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സൗബിന്റെ വാശിയ്ക്ക് വഴങ്ങേണ്ടി വന്നു. 2003ലാണ് സൗബിന്‍ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റായാണ് തുടക്കം. പനമ്പള്ളി നഗറിലായിരുന്നു ഷൂട്ടിംഗ്. ഷോട്ട് റെഡിയെന്ന് മമ്മൂട്ടിയോട് പോയി പറയാനാണ് ആദ്യം ലഭിച്ച അവസരം. സ്ക്രീനില്‍ മാത്രം കണ്ട നടനെ നേരില്‍ കണ്ടപ്പോള്‍ ഒന്നും പറയാനാകാതെ മിണ്ടാതെ നില്‍ക്കുകയായിരുന്നു. താനാരാടോ എന്ന ചോദ്യം മമ്മൂട്ടി ചോദിച്ചപ്പോഴും ശബ്ദം പുറത്ത് വന്നില്ല. ധൈര്യം സംഭരിച്ച് ആ ചോദ്യത്തിന് ഉത്തരമായി പറഞ്ഞത് ഷോട്ട് റെഡി എന്നായിരുന്നു. മറുപടി കേട്ട് മമ്മൂട്ടി പൊട്ടിച്ചിരിച്ച് കൊണ്ട് ചോദിച്ചു എത്ര വരെ പഠിച്ചടോ താന്‍ എന്ന്. ഡിഗ്രി ഫസ്റ്റ് ഇയറാണ് സാര്‍ എന്ന് മറുപടി പറഞ്ഞ ഉടനെ അവിടെ ഉണ്ടായിരുന്ന ഒരാളിനോട് സൗബിന്റെ കയ്യിലെ പാഡ് തിരിച്ച് വാങ്ങാന്‍ പറഞ്ഞു. എടോ താന്‍ പോയി ഡിഗ്രി കംപ്ലീറ്റ് ചെയ്തിട്ട് വാ എന്ന് പറഞ്ഞു. ഞാന്‍ അസിസ്റ്ററ്റ് ഡയറക്ടറാണെന്ന് പറഞ്ഞെങ്കിലും മമ്മൂട്ടി സമ്മതിച്ചില്ല. എന്തൊക്കെ പറഞ്ഞിട്ടും മമ്മൂട്ടി വഴങ്ങിയില്ല. സൗബിൻ നിരാശയോടെ ബാപ്പയോട് ചെന്ന് കാര്യം പറഞ്ഞു. മകന്റെ വിഷമം കണ്ട് അദ്ദേഹം തന്നെ മമ്മൂട്ടിയെ സമീപിച്ച് സൗബിന്റെ സിനിമാ പ്രാന്തിനെ മമ്മൂട്ടിയ്ക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here