Advertisement

മോഷണക്കേസിൽ തെലുങ്ക് താരം അറസ്റ്റിൽ

January 31, 2018
Google News 1 minute Read
telugu actor booked in robbery case

മോഷണക്കേസിൽ തെലുങ്ക് യുവനടൻ അറസ്റ്റിൽ. തെലുങ്ക് നടൻ സാംറത് റെഡ്ഡിയെ ഭാര്യയിടെ പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ അതിക്രമിച്ച് കയറിയെന്നും സിസിടിവി ക്യാമറ നശിപ്പിക്കുകയും രണ്ട് ലക്ഷത്തോളം വിലവരുന്ന സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്തുവെന്നാണ് ഭാര്യയുടെ പരാതി.

ഭാര്യ സ്വന്തം വീട്ടിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ വാതിൽ തകർന്ന നിലയിൽ കണ്ടെത്തിയത്.

telugu actor booked in robbery case

കഴിഞ്ഞ വർഷം സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഭാര്യ താരത്തിനെതിരെ പരാതി നൽകിയിരുന്നു. ഈ കേസിൽ കോടതി സാംറതിന് ജാമ്യവും അനുവദിച്ചിരുന്നു. 2015 ലായിരുന്നു ഇരുവരുടേയും വിവാഹം.

telugu actor booked in robbery case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here