12കാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍

അയല്‍ക്കാരിയായ 12 കാരിയെ ബലാത്സംഗം ചെയ്ത ഇരുപത്കാരന്‍ അറസ്റ്റില്‍. സൂപ്പര്‍മാര്‍ക്കറ്റ് സെയില്‍സ്മാനായ ഷമ്മി കുമാറാണ് അറസ്റ്റിലായത്. ചണ്ഡീഗഡിലെ ദഡുമജ്റാ കോളനിയിലാണ് സംഭവം. ചണ്ഡീഗറിലെ ബെന്‍സാലി സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ്മാനാണ് ഷമ്മി.
ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. സംഭവം നടക്കുന്ന സമയത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വാടകയ്ക്ക് താമസം ലഭ്യമാകുമോയെന്ന് അന്വേഷിച്ചാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. മറുപടി പറഞ്ഞതിന് ശേഷം വീടിന്‍റെ വാതിലടയ്ക്കാന്‍ ശ്രമിക്കവേ കുടിക്കാന്‍ വെള്ളം യുവാവ് ചോദിച്ചു. വെള്ളം എടുക്കാന്‍ പോയ പെണ്‍കുട്ടിയുടെ പിന്നാലെ യുവാവ് വീടിനകത്തേക്ക് കയറുകയായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് 500 രൂപ മോഷ്ടിക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here