ചിത്രകാരന്‍ അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നതിന് എതിര്‍പ്പുമായി ക്ഷേത്രം ഭാരവാഹികള്‍

കഴിഞ്ഞ ദിവസം അന്തരിച്ച ചിത്രകാരൻ അശാന്തന്റെ മൃതദേഹം എറണാകുളം ലളിതാ കലാ ആർട്ട് ഗാലറിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതിനെ എതിര്‍ത്ത് എറണാകുളത്തപ്പന്‍ ക്ഷേത്രം ഭാരവാഹികള്‍. ഇന്നലെയാണ് മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നതിന് ഇവര്‍ എതിര്‍പ്പുമായി എത്തിയത്. ആർട്ട് ഗാലറി മുറ്റത്ത് മൃതദേഹം വച്ചാൽ തൊട്ടപ്പുറത്തുള്ള ക്ഷേത്രം അശുദ്ധമാകുമെന്നായിരുന്നു ഇവരുടെ വാദം.
അശാന്തന്റെ ഓട്ടേറെ ചിത്രപ്രദർശനങ്ങൾക്ക് വേദിയായിരുന്ന സ്ഥലമാണ് എറണാകുളം ലളിതകലാ ആർട്ട് ഗാലറി. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ ആഗ്രഹപ്രകാരമാണ് മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വയ്ക്കാന്‍ തീരുമാനിച്ചത്. ഇന്നലെ ഉച്ചയോടെയാണ് ഭൗതിക ശരീരം ഇവിടെ വയ്ക്കാന്‍ തീരുമാനിച്ചത്. എന്നാൽ ഇതിന് ഒരു മണിക്കൂർ മുൻപ് ക്ഷേത്രം ഭാരവാഹികള്‍ പ്രതിഷേധവുമായി എത്തി.
ആരുടെ മൃതദേഹം ആണെങ്കിലും ഗേറ്റിനകത്ത് കയറ്റിയാല്‍ കത്തിക്കുമെന്നും ദര്‍ബാര്‍ ഹാള്‍ രാജവിന്‍റെതായിരുന്നതിനാല്‍ അവിടെ അപ്പോള്‍ എങ്ങനെ എന്ത് നടക്കണമെന്ന് അമ്പലം തീരുമാനിക്കുമെന്നുമാണ് ഇവര്‍ വെല്ലുവിളിച്ചത്. ഇതിന് പിന്നാലെ പൊതുദര്‍ശനത്തിനായി ഒരുക്കിയ സ്ഥലമെല്ലാം അലങ്കോലമാക്കുകയും ചെയ്തു. അശാന്തന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സ്ഥാപിച്ചിരുന്ന ബാനര്‍ വലിച്ചുകീറി നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വാക്കേറ്റമുണ്ടായി. ക്ഷേത്രത്തിന് മുന്നിലൂടെ മൃതദേഹം കൊണ്ട് പോകാന്‍ കഴിയില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ ശഠിച്ചു. പിന്നീട് ദര്‍ബാര്‍ ഹാളിന്റെ പിന്നിലെ വഴിയിലൂടെ രാമവര്‍മ്മ ക്ലബിന്റെ ഭാഗത്ത് കൂടിയാണ് പിന്നീട് മൃതദേഹം എത്തിച്ചത്.ഇതിനിടെ കളക്ടര്‍ പൊതുദര്‍ശനത്തിന് അനുമതിയും നല്‍കി. ക്ഷേത്രത്തിന് എതിരായി മൃതദേഹം വയ്ക്കാനാകില്ലെന്നായി പിന്നീട് ഭാരവാഹികള്‍. സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പിൻവരാന്തയിലേക്ക് മാറ്റാനാണ് നിര്‍ദ്ദേശിച്ചു. ഇത്തരത്തില്‍ പുറകിലായാണ് അദ്ദേഹത്തിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചത്. അനുശോചന ചടങ്ങിന് ശേഷം അഞ്ച് മണിയോട് കൂടി മൃതദേഹം ഇടപ്പള്ളി ശ്മശാനത്തിൽ സംസ്കരിച്ചു. ക്ഷേത്രം ഭാരവാഹികളുടെ നിലപാടില്‍ പ്രതിഷേധിച്ച് കലാകാരന്മാര്‍ ഇന്നലെ നഗരത്തില്‍ പ്രതിഷേധ പ്രകടനവും നടത്തി.
മരിച്ച നിരവധി പ്രശസ്തരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് ഇവിടെ വച്ചിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത എതിര്‍പ്പാണ് ക്ഷേത്രം ഭാരവാഹികള്‍ ഇന്നലെ പ്രകടിപ്പിച്ചത്. വേണമെങ്കിൽ നിലത്ത് വരാന്തയിൽ കിടത്ത്, ഇല്ലെങ്കിൽ മുട്ടുകാലു തല്ലിയൊടിക്കുമെന്നാണ് സ്ഥലം കൗണ്‍സിലര്‍ കൗൺസിലർ കൃഷ്ണ കുമാര്‍ പറഞ്ഞതെന്നാണ് അശാന്തന്റെ സുഹൃത്തുക്കള്‍ പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here