ഡുപ്ലസിസിന് സെഞ്ചുറി; ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 270 റണ്‍സ്

തുടക്കത്തിലൊന്ന് പതറിയെങ്കിലും ക്യാപ്റ്റന്റെ തോളിലേറിയപ്പോള്‍ സൗത്താഫ്രിക്ക മികച്ച സ്‌കോറിലെത്തി. ഡര്‍ബനില്‍ നടക്കുന്ന ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 269 എന്ന മികച്ച സ്‌കോര്‍ കണ്ടെത്തി. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിസിന്റെ സെഞ്ചുറിയുടെ കരുത്തിലാണ് സൗത്താഫ്രിക്ക മികച്ച സ്‌കോറിലെത്തിയത്. 134 റണ്‍സിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ സൗത്താഫ്രിക്ക ഡുപ്ലസിസിന്റെ കരുത്തില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. ഡുപ്ലസിസ് 112 ബോളുകളില്‍ നിന്ന് 120 റണ്‍സ് നേടിയാണ് പുറത്തായത്. ക്രിസ് മോറിസ് 37 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി. നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് സൗത്താഫ്രിക്കയുടെ 269 റണ്‍സ് നേട്ടം. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകളും യുസ്‌വേന്ദ്ര ചഹല്‍ രണ്ട് വിക്കറ്റുകളും നേടി. ഏകദിനത്തില്‍ 200ല്‍ താഴെ റണ്‍സ് മാത്രം രണ്ടാം ഇന്നിംഗ്‌സില്‍ വഴങ്ങിയ ചരിത്രമുള്ള ഡര്‍ബനിലെ ഗ്രൗണ്ടില്‍ ഇന്ത്യയുടെ ബാറ്റിംഗ് ദുഷ്‌കരമായേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here