ദുബായില്‍ മഞ്ജുവാര്യരുടെ ആദ്യ നൃത്താവതരണം

നടി മഞ്ജു വാര്യർ ദുബായില്‍ ആദ്യമായി നൃത്തം അവതരിപ്പിക്കും .ഫെബ്രുവരി ഇരുപത്തിമൂന്നിനു വൈകുന്നേരം അഞ്ചിന് ഊദ്‌മേത ശൈഖ് റാഷിദ് ഓഡിറ്റോറിയത്തിലാണ് പരിപാടി .ഇതേ പരിപാടിയിൽ രാജൻ കാരിമൂലയുടെ ശിവം ഡോക്യുമെന്ററിയുടെ പ്രദർശനം ,മട്ടന്നൂർ ശങ്കരൻ കുട്ടി ,വയലിനിസ്റ് ശബരീഷ് പ്രഭാകർ എന്നിവരുടെ വാദ്യ പ്രകടനം എന്നിവയും ഉണ്ടാകും .ചടങ്ങിൽ പദ്മശ്രീ ശിവൻ നമ്പൂതിരിയെ ആദരിക്കും .റൂട്ട്സ് ഇവന്റസ് ആൻഡ് മാനേജ്‌മെന്റ് ആണ് പരിപാടി ഒരുക്കുന്നത് .ബ്രോഷർ പ്രകാശനം പി പി ശശീന്ദ്രൻ കെ എം അബ്ബാസിന് നൽകി നിർവഹിച്ചു .ഒന്നര മണിക്കൂർ കുച്ചിപ്പുഡിയാണ് മഞ്ജുവാര്യർ അവതരിപ്പിക്കുകയെന്നു രാജൻ പറഞ്ഞു .
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here