ട്രെയിനില്‍ ആക്രമിക്കപ്പെട്ട ആ നടി സനുഷ

ട്രെയിനില്‍ വെച്ച് ആക്രമിക്കപ്പെട്ട മലയാള നടി സനുഷ. മാവേലി എക്‌സ്പ്രസില്‍ വെച്ചാണ് നടിയ്ക്ക് നേരെ ആക്രമണശ്രമം ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിരുന്നു. ട്രെയിനില്‍ ആരും സഹായത്തിന് എത്തിയില്ലെന്ന് നടി മാധ്യമങ്ങളോട് വ്യക്തമാക്കി. എല്ലാവരും ഉറക്കം നടിച്ച് കിടക്കുകയായിരുന്നു. ട്രെയിനില്‍ അപ്പോഴുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആര്‍ ടിടിആറിനെ വിളിച്ച് വരുത്തുകയായിരുന്നു. താനാണ് അത് വരെ അക്രമിയെ തടഞ്ഞ് വച്ചത്. സ്ത്രീ സുരക്ഷ എവിടെയും എത്തിയിട്ടില്ലെന്നും സനുഷ പറഞ്ഞു. ഉറക്കത്തില്‍ ആരോ ചുണ്ടില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതായി തോന്നി. ഞെട്ടി ഉണര്‍ന്ന് ബഹളം വയ്ക്കുകയായിരുന്നു. നടിയുടെ പരാതിയിൽ തമിഴ്നാട് കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. സ്വർണ്ണപ്പണിക്കാരനായ ആന്റോ ബോസിനെ തൃശൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ ഉടൻ ഹാജരാക്കും
sanusha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here