Advertisement

ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് സുപ്രീം കോടതിയില്‍

February 1, 2018
0 minutes Read
S.Sreesanth

ഒത്തുകളിക്കേസില്‍ ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കായിക താരമായ തന്റെ മൗലിക അവകാശങ്ങളെ ഹനിക്കുന്നതാണ് ബിസിസിഐയുടെ നടപടിയെന്ന് ഹര്‍ജിയില്‍ ശ്രീശാന്ത് ചൂണ്ടിക്കാട്ടി. ശ്രീശാന്തിന്റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. നേ​ര​ത്തെ, ശ്രീ​ശാ​ന്തി​നു ബോ​ർ​ഡ് ഓ​ഫ് ക​ണ്‍​ട്രോ​ൾ ഫോ​ർ ക്രി​ക്ക​റ്റ് ഇ​ൻ ഇ​ന്ത്യ(​ബി​സി​സി​ഐ) ഏ​ർ​പ്പെ​ടു​ത്തി​യ ആ​ജീ​വ​നാ​ന്ത വി​ല​ക്ക് റ​ദ്ദാ​ക്കി​യ സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് റ​ദ്ദാ​ക്കി​യി​രു​ന്നു. വി​ല​ക്കു നീ​ക്കി​യ സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രേ ബി​സി​സി​ഐ ന​ൽ​കി​യ അ​പ്പീ​ൽ അ​നു​വ​ദി​ച്ചാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റീ​സ് ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ തീ​രു​മാ​നം. ഐ​പി​എ​ൽ വാ​തു​വ​യ്പു കേ​സി​ൽ പ്ര​തി​യാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണു ശ്രീ​ശാ​ന്തി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top