Advertisement

പ്രേമം ടീം വീണ്ടും വരുന്നു തൊബാമയിലൂടെ

February 1, 2018
0 minutes Read
thobama

നേരവും പ്രേമവും മലയാളികളുടെ പ്രിയ ചിത്രമാണ്. ഈ കൂട്ട് കെട്ട് ഒന്നിക്കുമ്പോള്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ പറ്റിയ എന്തെങ്കിലും ഒന്ന് പ്രേക്ഷകരുടെ മനസില്‍ ബാക്കി വയ്ക്കുമെന്നതാണ് ഇതുവരെയുള്ള അനുഭവം. അത് പാട്ടാകാം, തമാശയാകാം അങ്ങനെയെന്തുമാകാം. എന്നാല്‍ ആ ടീം ഒന്നു കൂടി ഒന്നിക്കുകയാണ്. തൊബാമ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നു. സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍, ശബരീഷ് വര്‍മ്മ എന്നിവരെല്ലാം ഈ ചിത്രത്തിലും എത്തുന്നുണ്ട്. എന്നാല്‍ അല്‍ഫോണ്‍സ് പുത്രന്‍ ഈ ചിത്രത്തില്‍ നിര്‍മ്മാതാവിന്റെ വേഷത്തിലാണ് എത്തുന്നത്. മൊഹസിന്‍ കാസിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top