തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ നിലയില്‍

ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശാസ്തമംഗലം പണിക്കേഴ്സ് ലൈനിൽ സുകുമാരൻ നായർ, ഭാര്യ ആനന്ദവല്ലി,മകന്‍ സനാതൻ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികളുടെ ഏക മകനാണ് സനാതന്‍. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് സൂചനയുണ്ട്.
പൊതുമരാമത്ത് വകുപ്പിൽ നിന്ന് വിരമിച്ചയാളാണ് സുകുമാരൻ നായർ. ജീവിതം മടുത്തെന്നും മരിക്കുകയാണെന്നും കാണിച്ച് ഇവർ മ്യൂസിയം പൊലീസിന് കത്തയച്ചിരുന്നു. ഈ കുറിപ്പിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ക്ക് സാമ്പത്തിക പരാധീനതകൾ ഉളളതായി സംശയമുണ്ട്. മരണാന്തര ചടങ്ങ് നടത്താനുളള പണവും കുറിപ്പും പൊലീസ് വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here