വിമർശനങ്ങളിലുറച്ച് ഡിജിപി ജേക്കബ് തോമസ്

സർക്കാറിന്റെ ചാർജ്ജ് മെമ്മോ നോട്ടീസിന് ജേക്കബ് തോമസിന്റെ മറുപടി. ഓഖി ദുരന്തം സംബന്ധിച്ച് നടത്തിയ വിമർശനങ്ങൾ വസ്തുതകളാണെന്നാണ് ജേക്കബ് തോമസിന്റെ മറുപടി. നിയമവാഴ്ച സംബന്ധിച്ച പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ സംസ്ഥാനസര്‍ക്കാരിനെതിരെയല്ലെന്നും ജേക്കബ് തോമസ് പറയുന്നു. ഡിസംബർ ഒന്നിനാണ് ജേക്കബ് തോമസ് ഇത് സംബന്ധിച്ച് പ്രസംഗിച്ചത്. പ്രസ് ക്ലബിൽ നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ചാർജ്ജ് മെമ്മോ നൽകിയത്. അഴിമതിയും നിയമവാഴ്ചയുമായുള്ള ബന്ധം തെളിയിക്കുന്ന രാജ്യാന്തരപഠനത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ പ്രസംഗിച്ചത്. മുന്നറിയിപ്പ് ലഭിച്ച തീയതിയടക്കം മാധ്യമങ്ങളില്‍ വാര്‍ത്തവന്നിരുന്നു. ദുരന്തത്തില്‍ എത്രപേര്‍ മരിച്ചെന്ന കണക്ക് സർക്കാറിനും അറിയില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here