Advertisement

ദീപയ്ക്കെതിരെ പണം തട്ടിപ്പ് കേസ്

February 6, 2018
Google News 0 minutes Read
deepa

ജയലളിതയുടെ സഹോദര പുത്രി ദീപയ്ക്കെതിരെ പണം തട്ടിപ്പ് കേസ്.  80 ലക്ഷം രൂപയുടെ പണം തട്ടിപ്പ് കേസാണ് പുറത്ത് വന്നിരിക്കുന്നത്. ഇഞ്ചമ്പാക്കത്തുള്ള വ്യവസായിയായ രാമചന്ദ്രനാണ് ദീപയ്ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. സംഭവത്തിൽ ചെന്നൈ സിറ്റി പോലീസ് കേസ് എടുത്തു. ജയയുടെ മരണത്തെത്തുടര്‍ന്ന് രാഷ്ട്രീയത്തിലിറങ്ങിയ ദീപ മന്ത്രിയാക്കാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിയെന്നാണ് പരാതി. ഇതിനായി അമ്പത് ലക്ഷം രൂപ ആദ്യം കൊടുത്തു. തവണകളായി ബാക്കി തുകയും നൽകി. എന്നാൽ പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിക്കാരൻ പറയുന്നത്. പുതിയ പാര്‍ട്ടിയുടെ കാഞ്ചീപുരം ജില്ലാ സെക്രട്ടറിയായി നിയമിക്കാമെന്നും പിന്നീട് മന്ത്രിയാക്കാമെന്നും ദീപ വാഗ്ദാനം ചെയ്തതായി രാമചന്ദ്രന്‍ പരാതിയില്‍ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here