മാലിയിൽ അടിയന്തരാവസ്ഥ

രാഷ്ട്രീയ തടവുകാരെ വിട്ടയക്കാനുള്ള സുപ്രീം കോടതി ഉത്തരവിൽ തർക്കം രൂക്ഷമായ സാഹചര്യത്തിൽ മാലിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് അബ്ദുള്ള യാമീൻ ആണ് 15ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നിയമവകുപ്പുമന്ത്രി അസിമാ ഷുക്കൂര്‍ അടിയന്തരാവസ്ഥയേര്‍പ്പെടുത്തുന്ന വിവരം ഔദ്യോഗിക ടെലിവിഷനിലൂടെ അറിയിച്ചു.
2015ൽ യാമീന് നേരെ വധ ശ്രമം ഉണ്ടായപ്പോഴും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയത്തടവുകാരെ വിട്ടയക്കണമെന്ന സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് മാലദ്വീപില്‍ പ്രതിസന്ധിയ്ക്ക് തുടക്കമായത്..അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ അക്കാര്യം രണ്ടുദിവസത്തിനകം പ്രസിഡന്റ് പാര്‍ലമെന്റിനെ അറിയിക്കണമെന്നാണ് നിയമം എന്നാൽ പ്രസിഡന്റിന് എതിരായ ഇംപീച്ച് മെന്റ് തടയാൻ പാർലമെന്റ് അടച്ചിട്ടിരിക്കുകയാണ്.
ഫെബ്രുവരി ഒന്നിനാണ് മുഹമ്മദ് നഷീദിനെയും ഒമ്പത് പ്രതിപക്ഷനേതാക്കളെയും ഉടനടി വിട്ടയക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ഇത് നടപ്പാക്കില്ലെന്ന നിലപാടിലാണ് സർക്കാർ. മാലദ്വീപില്‍ നിലവിലെ അനിശ്ചിത സാഹചര്യം കണക്കിലെടുത്ത് അവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാര്‍ക്ക് വിദേശമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
maldives
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here