Advertisement

വുമണ്‍ ക്രിക്കറ്റ് പോരാട്ടം; മന്ദാനയ്ക്ക് തകര്‍പ്പന്‍ സെഞ്ചുറി

February 7, 2018
Google News 1 minute Read

സൗത്താഫ്രിക്ക-ഇന്ത്യ വുമണ്‍ ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സൗത്താഫ്രിക്കയ്ക്ക് വിജയിക്കാന്‍ വേണ്ടത് 303 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് നേടി. ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി മന്ദാന സെഞ്ചുറി നേടി. 129 പന്തുകള്‍ നേരിട്ട മന്ദാന 14 ഫോറുകളും ഒരു സിക്‌സറും അടക്കം 135 റണ്‍സ് നേടിയാണ് പുറത്തായത്. ഹര്‍മന്‍പ്രീത് കൗര്‍ 55 റണ്‍സും വേദ കൃഷ്ണമൂര്‍ത്തി 51 റണ്‍സും നേടി പുറത്താകാതെ നിന്നു. സൗത്താഫ്രിക്കയില്‍ നടക്കുന്ന മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ മത്സരം ജയിച്ചിട്ടുള്ള ഇന്ത്യയ്ക്ക് ഈ മത്സരം കൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാന്‍ സാധിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here