അയോധ്യ കേസ് ഭൂമി തര്‍ക്കം മാത്രമാണെന്ന് സുപ്രീം കോടതി

അയോധ്യ കേസ് ഭൂമി തര്‍ക്കം മാത്രമാണെന്ന് സുപ്രീം കോടതി. കേസിന്റെ വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് 14ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട ചില രേഖകളും പരിഭാഷപ്പെടുത്തിയ രേഖകളും ഇനിയും കോടതിക്ക് ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് വാദം കേള്‍ക്കുന്നതിനായി മാര്‍ച്ചിലേക്ക് മാറ്റേണ്ടിവന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ തുടങ്ങിയവരടങ്ങിയ ബഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവെച്ചത്. കേസ് ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം പരിഗണിച്ചാല്‍ മതിയെന്ന വഖഫ് ബോര്‍ഡ് അടക്കമുള്ളവയുടെ ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് അന്തിമവാദം ഇന്ന് തുടങ്ങിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here