റാഫേല്‍ യുദ്ധവിമാനങ്ങളുടെ വില പരസ്യപ്പെടുത്താനാവില്ലെന്ന നിലപാടില്‍ ഉറച്ച് കേന്ദ്രം

റാഫേല്‍ യുദ്ധവിമാനങ്ങളുടെ കണക്കിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്ന നിലപാടില്‍ ഉറച്ച് തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍. റാഫേല്‍ യുദ്ധവിമാനങ്ങളുടെ വില പരസ്യപ്പെടുത്താനാവില്ലെന്നും യുപിഎ സര്‍ക്കാരിന്റെ കാലത്തുള്ള പ്രതിരോധമന്ത്രിമാരും ആയുധ ഇടപാടുകളുടെ കാര്യത്തില്‍ ഇത്തരം രീതികള്‍ തന്നെയാണ് സ്വീകരിച്ച് പോന്നിരുന്നതെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ പറഞ്ഞു. നേരത്തേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റാഫേല്‍ യുദ്ധവിമാനങ്ങളുടെ കണക്ക് സര്‍ക്കാര്‍ പരസ്യപ്പെടുത്താത്തത് അതില്‍ അഴിമതി നടന്നിട്ടുള്ളതുകൊണ്ടാണെന്ന് വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെതിരെയും ശക്തമായ വിമര്‍ശനങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി അരുണ്‍ ജെയ്റ്റ്‌ലിയും രംഗത്ത് വന്നത്. റാഫേല്‍ യുദ്ധവിമാനങ്ങളുടെ ചെലവ് പരസ്യപ്പെടുത്തില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here