Advertisement

പി.ചിദംബരത്തിന്റെ വീട്ടില്‍നിന്ന് സിബിഐയുടെ രഹസ്യ റ്‌പ്പോര്‍ട്ട് ലഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

February 8, 2018
1 minute Read
P.chidambaram

മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ പി.ചിദംബരത്തിന്റെ വീട്ടില്‍ നിന്ന് സിബിഐയുടെ രഹസ്യ റിപ്പോര്‍ട്ട് ലഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എയര്‍സെല്‍-മാക്‌സിസ് കേസുകളുമായി ബന്ധപ്പെട്ട് മുദ്രവെച്ച കവറില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രേഖകളാണ് കണ്ടെത്തിയത്. ജനുവരി 13ന് നടത്തിയ പരിശോധനയിലാണ് ചിദംബരത്തിന്റെ വീട്ടില്‍ നിന്ന് രേഖകള്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ സിബിഐ അന്വേഷണം നടക്കും. രഹസ്യ റിപ്പോര്‍ട്ട് എങ്ങനെ ചോര്‍ന്നു എന്നതിനെ കുറിച്ച് അന്വേഷണം നടന്നാല്‍ മാത്രമേ അറിയാന്‍ സാധിക്കൂ എന്ന് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top