Advertisement

സര്‍ക്കാരും ജേക്കബ് തോമസും തമ്മില്‍ പോര് മുറുകുന്നു

February 8, 2018
0 minutes Read
Jacob thomas with Pinarayi Vijayan

മുന്‍ ഡിജിപി ജേക്കബ് തോമസും സര്‍ക്കാരും തമ്മിലുള്ള പോര് കൂടുതല്‍ രൂക്ഷമാകുന്നു. ജേക്കബ് തോമസ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയ്ക്ക് സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലും നല്‍കാന്‍ തീരുമാനിച്ചു. ജേക്കബ് തോമസിനെതിരെ
നടപടി സ്വീകരിച്ചത് അഴിമതിക്കെതിരെ പ്രതികരിച്ചതിനല്ലെന്ന് സര്‍ക്കാര്‍. ഡിജിപി സ്ഥാനത്തിരുന്ന് സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിക്കുകയും ഭരണസംവിധാനത്തിനെതിരെ സംസാരിക്കുകയും ചെയ്തതിനാണ് ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്ന് എതിര്‍ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വെളിപ്പെടുത്തും. അഴിമതി ചൂണ്ടികാണിച്ചതിനാണ് തനിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്നും അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. വിസില്‍ ബ്ലോവേഴ്‌സ് സംരക്ഷണ നിയമപ്രകാരം തനിക്ക് സംരക്ഷണം വേണമെന്നാവശ്യപ്പെട്ടാണ് ജേക്കബ് തോമസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top