ഇന്ത്യയിലേക്ക് മാലദ്വീപ് പ്രതിനിധികളെ അയച്ചില്ല

മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധികളുമായി ബന്ധപ്പെട്ട് മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ സൗഹൃദ രാജ്യങ്ങളിലേക്ക് പ്രത്യേക പ്രതിനിധികളെ അയച്ചു. ചൈന, പാകിസ്ഥാന്‍, സൗദി അറേബ്യ എന്നിവടങ്ങളിലേക്കാണ് പ്രതിനിധികളെ അയച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലേക് ആരെയും അയച്ചിട്ടില്ല. നിലവിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാനും വിശദീകരിക്കാനുമാണ് പ്രതിനിധികളെ അയച്ചിരിക്കുന്നത്. പ്രതിപക്ഷത്തുള്ള പല നേതാക്കളെയും ഭരണസംവിധാനത്തിലെ പ്രമുഖരെയും രാഷ്ട്രീയ തടവിലാക്കിയ ഭരണപക്ഷത്തിന്റെ പ്രവര്‍ത്തികളോട് തുടര്‍ന്നാണ് മാലദ്വീപില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ മോശമായത്. ഈ സാഹചര്യത്തില്‍ ഇന്ത്യ ഇടപെടണമെന്നും സൈന്യത്ത് അയക്കണമെന്നും മാലദ്വീപിന്റെ മുന്‍ പ്രസിഡന്റും രാഷ്ട്രീയ തടവുകാരനുമായ മുഹമ്മദ് നഷീര്‍ ഇന്ത്യയോട് അപേക്ഷിച്ചിരുന്നു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റിന്റെ നിലപാടിനെ ഇന്ത്യ അപലപിച്ചിരുന്നു. എന്നാല്‍ ഇന്ത്യ മാലദ്വീപിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടപെടരുതെന്ന് മാലദ്വീപ് അറിയിച്ചു. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് ഇന്ത്യയിലേക്ക് പ്രതിനിധികളെ അയക്കാന്‍ മാലദ്വീപ് തയ്യാറാകാതിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here