ദുല്‍ഖറിന് ധന്യയെ ചേര്‍ത്ത് പിടിക്കണമെന്നുണ്ടായിരുന്നു…പക്ഷേ, ശരീരത്തിലൊന്ന് ബലമായി സ്പര്‍ശിച്ചാല്‍ എല്ലുകള്‍ പൊടിയും

ഇന്നലെ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ചില ചിത്രങ്ങള്‍ പങ്കുവെക്കുകയുണ്ടായി. നിരവധിപേര്‍ ദുല്‍ഖര്‍ സല്‍മാന്റെ ആ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു. വീല്‍ചെയറില്‍ ഇരിക്കുന്ന ധന്യയെ ചേര്‍ത്ത്പിടിക്കണമെന്നുണ്ടായിരുന്നു ദുല്‍ഖറിന്. പക്ഷേ, അതിന് സാധിക്കില്ല. ധന്യയുടെ ശരീരത്തിലൊന്ന് ബലമായി സ്പര്‍ശിച്ചാല്‍ അവളുടെ എല്ലുകള്‍ പൊടിയാന്‍ തുടങ്ങും. തിരുവനന്തപുരത്തെ അമൃതവര്‍ഷിണിയിലെ അംഗമാണ് ധന്യ. എല്ലുപൊടിയുന്ന അപൂര്‍വ്വ രോഗമാണ് അമൃതവര്‍ഷിണിയിലുള്ളവര്‍ക്ക്. എല്ലുപൊടിയുന്ന ഒസ്‌റ്റോജെനെസിസ് ഇംപെര്‍ഫെക്ട എന്ന രോഗം ബാധിച്ചവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് അമൃതവര്‍ഷിണി. അവിടെ സന്ദര്‍ശിച്ചപ്പോഴാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ധന്യയെ കണ്ടതും പരിചയപ്പെട്ടതും. അതിന്റെ ചിത്രങ്ങളാണ് ഇന്നലെ ഫേസ്ബുക്ക് വഴി ദുല്‍ഖര്‍ പങ്കുവെച്ചത്. മണിക്കൂറുകള്‍ക്കകം ഈ ചിത്രങ്ങളും അമൃതവര്‍ഷിണിയെ കുറിച്ചുള്ള കാര്യങ്ങളും മലയാളികള്‍ ഏറ്റെടുത്തു. നല്ലവരായ മനസ്സുകളുടെ സഹായഹസ്തത്താല്‍ മുന്നോട്ട് പോകുന്ന ഒരു സന്നദ്ധ സംഘടനയാണ് അമൃതവര്‍ഷിണി. അമൃതവര്‍ഷിണിയുടെ ലിങ്കും ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.
http://amrithavarshini.org/
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here