വാല്‍പ്പാറയില്‍ കുഞ്ഞിനെ പുലി കടിച്ചു കൊന്നു

വാൽപ്പാറ നടുമല എസ്റ്റേറ്റിൽ നാലുവയസുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു.എസ്റ്റേറ്റ് തൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശി മുഷറഫ് അലിയുടെയും സബിയയുടേയും മകൻ സെയ്ദുളിനെയാണ് പുലി കൊന്നത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കുളിപ്പിച്ച് അടുക്കള വാതിക്കല്‍ നിറുത്തിയ കുട്ടിയെ പുലി കടിച്ചെടുത്തുകൊണ്ട് പോകുകയായിരുന്നു. അമ്മയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കാട്ടിനകത്ത് നിന്നും രാത്രി എട്ടരയോടെ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയും ഉടലും വേർപെട്ട നിലയിലായിരുന്നു മൃതദേഹം. രണ്ടിടത്ത് നിന്നായാണ് തലയും ഉടനും ലഭിച്ചത്. മുഷറഫ് അലിയും കുടുംബവും ഒരു വര്‍ശം മുമ്പാണ് ഇവിടെ താമസമാക്കിയത്. തേയിലത്തോട്ടത്തിലെ ക്വാട്ടേഴ്സിലായിരുന്നു താമസം.
leopard
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here