Advertisement

മലക്കപ്പാറയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു

20 hours ago
3 minutes Read
leopard attacked four year old boy in Malakkappara

തൃശൂര്‍ അതിരപ്പിള്ളി മലക്കപ്പാറയില്‍ നാലു വയസുകാരനെ പുലി ആക്രമിച്ചു. വീരന്‍കുടി ഉന്നതിയിലാണ് സംഭവം. വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. കുട്ടി ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. (leopard attacked four year old boy in Malakkappara)

വനാതിര്‍ത്തിയോട് ചേര്‍ന്ന് തേയിലത്തോട്ടങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയിലെ വീട്ടിലാണ് പുലിയെത്തി കുട്ടിയെ ആക്രമിച്ചത്. രാത്രി രണ്ട് മണിയോടെയാണ് സംഭവം. പുലി കുട്ടിയെ കടിച്ച് വലിച്ചുകൊണ്ടുപോകുകയായിരുന്നു. ഇതുകണ്ട് രക്ഷിതാക്കള്‍ നിലവിളിച്ചു. ബഹളം കൂടിയതോടെ കുട്ടിയെ അവിടെത്തന്നെ ഉപേക്ഷിച്ച് പുലി മടങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി.

Read Also: അമേരിക്കയുടെ പകരച്ചുങ്ക ഭീതിയില്‍ വിപണി; ബാധിക്കുക ഏതെല്ലാം മേഖലകളെ?

ബേബി-രാധിക ദമ്പതികളുടെ മകന്‍ രാഹുലിനെയാണ് പുലി ആക്രമിച്ചത്. കുട്ടിയുടെ തലയിലും കഴുത്തിലും പരുക്കുകളുണ്ട്. അടച്ചുറപ്പില്ലാത്ത ഷെഡ്ഡിലാണ് ഈ കുടുംബം കഴിഞ്ഞുവരുന്നത്. വാല്‍പ്പാറയില്‍ മൂന്നുവയസുകാരിയെ പുലി കടിച്ചുകൊലപ്പെടുത്തി ഒരു മാസത്തിന് ശേഷമാണ് കിലോമീറ്ററുകളുടെ വ്യത്യാസത്തില്‍ മറ്റൊരു ആക്രമണവുമുണ്ടായിരിക്കുന്നത്.

Story Highlights : leopard attacked four year old boy in Malakkappara


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top