Advertisement

നാഫ അവാര്‍ഡ്; ദുല്‍ഖര്‍ സല്‍മാനും, മഞ്ജുവാര്യരും ജനപ്രിയതാരങ്ങള്‍ താരങ്ങള്‍

February 9, 2018
2 minutes Read
nafa

നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡുകള്‍ (NAFA) പ്രഖ്യാപിച്ചു. പറവ, സോളോ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാനും ഉദാഹരണം സുജാതയിലെ അഭിനയത്തിന് മഞ്ജുവാര്യരുമാണ് മികച്ച താരങ്ങള്‍. തൊണ്ടി മുതലും ദൃക്സാക്ഷിയുമാണ് മികച്ച ചിത്രം. മികച്ച നടനും നടിയ്ക്കുമുള്ള ക്രിട്ടിക്സ് അവാര്‍ഡ് ഫഹദ് ഫാസിലിനും, പാര്‍വതിയ്ക്കുമാണ്. കുഞ്ചാക്കോ ബോബനാണ് ജനപ്രിയ നായകന്‍. നാഫ ഔട്ട് സ്റ്റാന്റിംഗ് പെര്‍ഫോമന്‍സിനും,യൂത്ത് ഐക്കണ്‍ അവാര്‍ഡിനും ടൊവീനോ അര്‍ഹനായി. നടിയ്ക്കുള്ള ഔട്ട് സ്റ്റാന്റിംഗ് പെര്‍ഫോമന്‍സ് അവാര്‍ഡ് മായാനദിയിലെ നായിക ഐശ്വര്യാ ലക്ഷ്മിയ്ക്കാണ്.

മറ്റ് പുരസ്കാരങ്ങള്‍ ഇങ്ങനെയാണ്
മികച്ച സഹനടന്‍- അലന്‍സിയര്‍
മികച്ച സഹനടി- ശാന്തികൃഷ്ണ
മികച്ച ക്യാരക്ടര്‍ ആക്ടര്‍- സുരാജ്
മികച്ച ക്യാരക്ടര്‍ ആക്ട്രസ്- സുരഭി ലക്ഷ്മി
മികച്ച ഹാസ്യതാരം- ഹരീഷ് കണാരന്‍
മികച്ച വില്ലന്‍- ജോജു ജോര്‍ജ്ജ്
മികച്ച സംഗീത സംവിധായകന്‍- ഗോപി സുന്ദര്‍
മികച്ച ഗായകന്‍- വിജയ് യേശുദാസ്
മികച്ച ഗായിക – സിതാര കൃഷ്ണകുമാര്‍
മികച്ച തിരക്കഥ- ചെമ്പന്‍ വിനോദ് ജോസ്, ശ്യാം പുഷ്കരന്‍, ദിലീഷ് നായര്‍

മികച്ച രണ്ടാമത്തെ ചിത്രം- മായാനദി
സാമൂഹിക പ്രതിബന്ധതയുള്ള ചിത്രം- ഉദാഹരണം സുജാത
കലാമൂല്യമുള്ള ജനപ്രിയ ചിത്രം- ടേക് ഓഫ്
പുതുമുഖ ഡയറക്ടര്‍- സൗബിന്‍ ഷാഹിര്‍
മികച്ച സംവിധായകന്‍-ലിജോ ജോസ്
മികച്ച ഛായാഗ്രാഹകന്‍- മധു നീലക്ണ്ഠന്‍
സ്പെഷ്യല്‍ ജൂറി അവാര്‍ഡ്- നീരജ് മാധവ്
നാഫ റെസ്പെക്റ്റ് -ബാലചന്ദ്ര മേനോന്‍
മികച്ച ബാലതാരം – അനശ്വര രാജന്‍

ന്യൂയോര്‍ക്കിലും, ടൊറന്റോയിലുമാണ് പുരസ്കാര ദാന ചടങ്ങ്. മലയാളത്തിന് പുറമെ അന്യഭാഷയില്‍ നിന്നുള്ള താരങ്ങളും അവാര്‍ഡ് നിശയില്‍ പങ്കെടുക്കും. അമേരിക്കയിലെ മലയാളികള്‍ ഗ്യാലപ് പോളിലൂടെയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കിലാണ് അവാര്‍ഡ് നിശ സംഘടിപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top