Advertisement

ജസ്റ്റിസ് ലോയയുടെ മരണം; പ്രതിപക്ഷം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

February 9, 2018
8 minutes Read
Rahul Gandhi

ജസ്റ്റിസ് ലോയയുടെ ദുരൂഹമരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്. ലോയയുടെ മരണത്തില്‍ സുതാര്യമായ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. 15 പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നായി 114 എംപിമാര്‍ ഒപ്പിട്ട മെമോറാണ്ടം രാഷ്ട്രപതിയ്ക്ക് സമര്‍പ്പിച്ചു. ഒരു ജഡ്ജി ദുരൂഹസാഹചര്യത്തില്‍ മരിച്ചത് എങ്ങനെയാണെന്ന് വ്യക്തമാകണം. അതിന് സ്വതന്ത്ര്യമായി അന്വേഷണം നടക്കണം. അതാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. ലോയയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കോടതി പരിഗണിക്കാനിരിക്കെയാണ് പ്രതിപക്ഷം ഇന്ന് രാഷ്ട്രപതിയെ നേരിട്ട് കണ്ട് സന്ദേഹങ്ങള്‍ അറിയിച്ചത്.

2014 ഡി​സം​ബ​ർ ഒ​ന്നി​നു നാ​ഗ്പു​രി​ലാ​രു​ന്നു ലോ​യ​യു​ടെ മ​ര​ണം. ഹൃ​ദ​യാ​ഘാ​ത​മാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നാ​യി​രു​ന്നു പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ ലോ​യ​യു​ടെ ത​ല​യ്ക്ക് പി​ന്നി​ൽ മു​റി​വു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഷ​ർ​ട്ടി​ന്‍റെ കോ​ള​റി​ൽ ര​ക്ത​ക്ക​റ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ലോ​യ​യു​ടെ മ​ര​ണ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത​യു​ണ്ടെ​ന്നും ലോ​യ​യു​ടെ സ​ഹോ​ദ​രി പ​റ​ഞ്ഞ​താ​യി കാ​ര​വ​ൻ മാ​സി​ക​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പു​റ​ത്തു​വ​ന്നു. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​പ്ര​തി​യാ​യ സൊ​ഹ്റാ​ബു​ദീ​ൻ ഷെ​യ്ഖ് വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കേ​സി​ൽ വാ​ദം കേ​ട്ടി​രു​ന്ന സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി​യാ​യി​രു​ന്നു ലോ​യ. ലോ​യ​യു​ടെ മ​ര​ണ​ത്തി​നു​ശേ​ഷം കേ​സി​ൽ വാ​ദം​കേ​ട്ട ജ​ഡ്ജി അ​മി​ത് ഷാ​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top