ജോഹനാസ്ബര്‍ഗ് ഏകദിനം; ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു

ഇന്ത്യ-സൗത്താഫ്രിക്ക നാലാം ഏകദിനം അല്‍പസമയത്തിനകം ആരംഭിക്കും. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഭാഗ്യരാശിയുള്ള പിങ്ക് ജേഴ്‌സിയണിഞ്ഞാണ് ഇന്ന് സൗത്താഫ്രിക്ക കളത്തിലിറങ്ങുക. സ്താനാര്‍ബുര്‍ധ രോഗികള്‍ക്ക് വേണ്ടിയുള്ള സാമ്പത്തിക സഹായത്തിന്റെ ഭാഗമായിട്ടാണ് സൗത്താഫ്രിക്കന്‍ ടീം ഇന്ന് പിങ്ക് ജേഴ്‌സി അണിയുക. പിങ്ക് ജേഴ്‌സിയില്‍ കളത്തിലിറങ്ങിയപ്പോഴെല്ലാം വിജയം സൗത്താഫ്രിക്കയ്‌ക്കൊപ്പം ആയിരുന്നു. പരമ്പര നഷ്ടത്തിന്റെ വക്കത്ത് നില്‍ക്കുന്ന സൗത്താഫ്രിക്കയ്ക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഇന്ത്യയ്ക്കാകട്ടെ ഈ മത്സരം കൂടി ജയിച്ചാല്‍ സൗത്താഫ്രിക്കയിലെ ആദ്യ പരമ്പര നേട്ടം സ്വന്തമാക്കാം. കേദാര്‍ ജാദവിന് പകരം ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ആദ്യ മൂന്ന് മത്സരങ്ങള്‍ പരിക്ക് മൂലം നഷ്ടപ്പെട്ട സൗത്താഫ്രിക്കന്‍ താരം എ.ബി ഡിവില്ലിയേഴ്‌സ് ഇന്ന് കളത്തിലിറങ്ങുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here