അരയളവ് 18ഇഞ്ച്!! ഡയാന വേറെ ലെവലാണ്

രണ്ട് കുട്ടികളുടെ അമ്മയാണ് വിയറ്റ്നാം സ്വദേശി ഡയാന റിംഗോ എന്ന് യുവതി. ഇവരുടെ അരയളവ് എത്രയാണെന്ന് അറിഞ്ഞാല്‍ ആരും ഞെട്ടിപ്പോകും. കാരണം അത് 18ഇഞ്ചാണ്. ഏതൊരു പെണ്‍കുട്ടിയേയും പോലെ പ്രസവം കഴിഞ്ഞതോടെ ഡയാനയും അല്‍പം തടിച്ചു. എന്നാല്‍ രണ്ടാമത്തെ പ്രസവത്തോടെ അതിന് മാറ്റമുണ്ടാകണമെന്ന് ഡയാന തീരുമാനിച്ചു. അതിന്റെ ഫലമാണ് ഈ 18ഇഞ്ച്.
രണ്ടാമത്തെ പ്രസവത്തില്‍ ഇരട്ടക്കുട്ടികളായിരുന്നു. പ്രസവത്തോടെ അരവണ്ണം മുപ്പത് ഇഞ്ചിലെത്തി. ഈ കുട്ടികള്‍ക്ക് നാല് വയസ്സായതിന് ശേഷമാണ് ഡയാന രൂപ മാറ്റത്തിനായി കാര്യമായി പരിശ്രമിച്ചത്.
പ്രത്യേക തരത്തിലുള്ള വസ്ത്രം 23മണിക്കൂര്‍ ധരിച്ചാണ് ഈ ഒരു രൂപത്തിലേക്ക് ഡയാന എത്തിയത്.അന്ന് ഇന്നും തുടരുന്നു. 39വയസ്സുണ്ട് ഡയാനയ്ക്ക്, അഴകളവിന്റെ കാര്യത്തില്‍ ഇന്നും ലോകത്തെ ചര്‍ച്ചാ വിഷയമാണ് ഡയാന. ഡയാനയുടെ ഭര്‍ത്താവ് ബ്രറ്റ് റിഗോ ഫുള്‍ സപ്പോര്‍ട്ടുമായി ഒപ്പമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here