നരേന്ദ്ര മോദിക്ക് പലസ്തീനില്‍ ഊഷ്മള സ്വീകരണം

പലസ്തീന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റാമല്ല വിമാനത്താനളത്തിലെത്തി. പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് പലസ്തീനില്‍ ഒരുക്കിയത്. വിമാനത്താവളത്തിലെത്തിയ ശേഷം യാസര്‍ അറഫാത്തിന്റെ ശവകുടീരം അദ്ദേഹം സന്ദര്‍ശിച്ചു. ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അറാഫത്ത് മ്യൂസിയത്തിലും സന്ദര്‍ശനം നടത്തി. മോദി ഇന്ന് പലസ്തീൻ പ്രസിഡന്‍റ് മഹമ്മൂദ് അബാസിയുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന് നടക്കുന്ന ഉഭയകക്ഷി ചർച്ചക്ക് ശേഷം ഇരുരാജ്യങ്ങളും സുപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കുമെന്നാണ് സൂചന.
Prime Minister Narendra Modi accorded ceremonial guard of honour at Al-Muqata’a, compound of the presidential headquarters in Palestine’s Ramallah pic.twitter.com/AY3uZ4mwW6
— ANI (@ANI) February 10, 2018
#WATCH Earlier visuals from Prime Minister Narendra Modi’s journey to Palestine’s Ramallah via a chopper, which was escorted by Royal Jordanian choppers by the King and Israeli choppers pic.twitter.com/ginxPzBTnV
— ANI (@ANI) February 10, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here