കാശ്മീരില്‍ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥന് പിടിയില്‍

ജമ്മു കാഷ്മീരിൽ എട്ടു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷയ്ക്കായി നിയോഗിച്ച ഉദ്യോഗസ്ഥൻ അറസ്റ്റിലായി.ദീപക് ഖജൂരിയ എന്ന യുവ സുരക്ഷാ ജീവനക്കാരനാണ് പിടിയിലായത്. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം പത്തിനാണ് കത്വ ജില്ലയിലെ രസാനയിൽനിന്നു പെണ്‍കുട്ടിയെ കാണാതാകുന്നത്. ഒരാഴ്ചയ്ക്കുശേഷം പെണ്‍കുട്ടിയുടെ മൃതദേഹം, പീഡനത്തിനിരയാക്കി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തുകയും ചെയ്തു. സംഭവത്തില്‍ ആദ്യം ഒരു കൗമാരക്കാരനാണ് അറസ്റ്റിലയത്. എന്നാല്‍ പെണ്‍കുട്ടിയുടെ സമുദായക്കാര്‍ പരാതിയുമായി മുന്നോട്ട് പോയി. പ്രതിഷേധം ശക്തമായതോടെ അന്വേഷണം പോലീസിൽനിന്നു ക്രൈം ബ്രാഞ്ചിനു കൈമാറി. ക്രൈം ബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് ഖജൂരിയ അറസ്റ്റിലാകുന്നത്.
ഖജൂരിയയും കൗമാരക്കാരനും ചേർന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിലാക്കി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന ക്രൈം ബ്രാഞ്ച് പരിശോധിച്ചുവരികയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here