രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് യെദിയൂരപ്പ

കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കോണ്‍ഗ്രസ്-ബിജെപി പോര് ശക്തമാകുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി നേതാവ് യെദിയൂരപ്പ രംഗത്ത്. രാഹുല്‍ ഗാന്ധി സീസണല്‍ ഹിന്ദുവാണെന്നാണ് യെദിയൂരപ്പയുടെ വിമര്‍ശനം. തിരഞ്ഞെടുപ്പ് ഹിന്ദുവിന് ബെല്ലാരിയിലേക്ക് സ്വാഗതം എന്നാണ് യെദിയൂരപ്പ രാഹുലിനെ ആക്ഷേപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുല്‍ കര്‍ണാടകയിലെത്താനിരിക്കെയാണ് ഈ തരത്തിലുള്ള വിമര്‍ശനം. തിരഞ്ഞെടുപ്പ് സമയത്ത് ഹിന്ദു പ്രീണനം നടത്താന്‍ വേണ്ടി അമ്പലങ്ങള്‍ കയറിയിറങ്ങാന്‍ പദ്ധതിയിട്ടിരിക്കുകയാണ് രാഹുല്‍ ഗാന്ധിയെന്ന് യെദിയൂരപ്പ പറഞ്ഞു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നാല് ദിവസത്തെ കര്‍ണാടക സന്ദര്‍ശനത്തിനെത്തുന്ന രാഹുല്‍ ഗാന്ധി കര്‍ണാടകയിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തുടര്‍ന്നാണ് യെദിയൂരപ്പയുടെ വിമര്‍ശനം. ഗുജറാത്ത് തിരഞ്ഞെടുപ്പ് സമയത്തും ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധിയെ ബിജെപി ഇതേ കാര്യങ്ങള്‍ പറഞ്ഞ് വിമര്‍ശിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here