കാശ്മീർ ഭീകരാക്രമണം; ഉത്തരാവദിത്തം ലഷ്‌കറെ ത്വയിബ ഏറ്റെടുത്തു

ജമ്മുകശ്മീർ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കറെ ത്വയിബ ഏറ്റെടുത്തു. സാൻചുവാൻ സൈനിക ക്യാമ്പിലും കരൺ നഗർ സിആർപിഎഫ് ക്യാമ്പിലുമാണ് ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ നിരവധി സൈനികർക്ക് പരുക്കേറ്റിരുന്നു, ഒരു സിആർപിഎഫ് ജവാൻ വീരമൃത്യുവും വരിച്ചു.
അതേസമയം, പ്രതിരോധമന്ത്രി നിർമല സീതാരാമൻ ജമ്മു കാശ്മീർ സന്ദർശിക്കും. ജമ്മു കാശ്മീരിലെ സാൻജ്വാനിലെ ഭീകരാക്രമണത്തെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താനാണ് പ്രതിരോധമന്ത്രി ജമ്മു കാശ്മീർ സന്ദർശിക്കുന്നത്. ശനിയാഴ്ച പുലർച്ചെ സാൻജ്വാനിലെ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിൽ ഇതുവരെ പത്തോളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
lashkar e taiba behind jammu kashmir terrorist attack
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here