അഞ്ച് ദിവസവും തലസ്ഥാനത്ത് കാണണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തില്‍ മറ്റ് മന്ത്രിമാര്‍ക്ക് അതൃപ്തി

ആഴ്ചയില്‍ അഞ്ച് ദിവസവും തലസ്ഥാനത്തുണ്ടാകണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തില്‍ മറ്റ് മന്ത്രിമാര്‍ക്ക് അതൃപ്തി. മുഖ്യമന്ത്രിയുടെ ആവശ്യം പ്രായോഗികമല്ലെന്നാണ് മന്ത്രിമാരുടെ അഭിപ്രായം. മന്ത്രിമാര്‍ക്ക് അവരുടെ മണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കേണ്ട ആവശ്യങ്ങള്‍ ഉണ്ടാകും. അത്തരം സാഹചര്യങ്ങളില്‍ എങ്ങനെയാണ് തലസ്ഥാനത്ത് ഉണ്ടാകുക എന്ന് മന്ത്രിമാര്‍ ചോദിച്ചു. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ആഴ്ചയില്‍ അഞ്ച് ദിവസവും തലസ്ഥാനത്തുണ്ടാകാന്‍ മന്ത്രിമാര്‍ ശ്രമിക്കണമെന്നാണ് പിണറായി വിജയന്റെ നിര്‍ദേശം.
ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് ആഴ്ചയിൽ അഞ്ച് ദിവസം തലസ്ഥാനത്തുണ്ടാകണമെന്ന് മുഖ്യമന്ത്രി മന്ത്രിമാർക്ക് കർശന നിർദേശം നൽകിയത്.വെള്ളിയാഴ്ച ക്വോറം തികയാത്തതിനെത്തുടർന്ന് മന്ത്രിസഭാ യോഗം മാറ്റിവച്ചിരുന്നു. മുഖ്യമന്ത്രിയടക്കം ഏഴു മന്ത്രിമാർ മാത്രമാണ് അന്ന് യോഗത്തിനെത്തിയത്. ഇതേത്തുടർന്നാണ് മുഖ്യമന്ത്രി കടുത്തനിലപാടെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here