അവര്‍ക്ക് പ്രണയിക്കാനുള്ള അവകാശമുണ്ട്; നിലപാട് മയപ്പെടുത്തി തൊഗാഡിയ

വര്‍ഷങ്ങളായി പ്രണയദിന ആഘോഷങ്ങളെയും പ്രണയത്തെയും നിശിതമായി എതിര്‍ത്തിരുന്ന വിശ്വഹിന്ദു പരിഷത്ത് തങ്ങളുടെ തീവ്ര നിലപാട് മയപ്പെടുത്തുന്നുവെന്ന സൂചനകള്‍ നല്‍കി വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. യുവതീയുവാക്കള്‍ക്ക് പ്രണയിക്കാനുള്ള അവകാശമുണ്ടെന്ന വാദമാണ് പ്രവീണ്‍ തൊഗാഡിയ കഴിഞ്ഞ ദിവസം പങ്കുവെച്ചത്. പ്രണയദിനത്തില്‍ യാതൊരു പ്രതിഷേധവും ആക്രമണങ്ങളും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം വിഎച്ച്പി ബജ് രംഗ് ദള്‍ സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴാണ് തൊഗാഡിയ ഇക്കാര്യം അറിയിച്ചത്. പ്രണയദിനം ഹിന്ദു വിശ്വാസത്തിന് എതിരാണെന്നും ഇന്ത്യയുടെ സംസ്‌കാരത്തിന് യോജിക്കുന്നതല്ലെന്നും വാദിച്ചിരുന്നവരായിരുന്നു വിശ്വഹിന്ദു പരിഷത്ത്. ഫെബ്രുവരി 14 ലെ പ്രണയദിനം ഇന്ത്യയില്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നവരായിരുന്നു വിശ്വഹിന്ദു പരിഷത്ത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here