ജോഹന്നാസ്ബര്‍ഗ് ഏകദിനം; കരുതലില്ലാതെ കൈവിട്ട വിജയമെന്ന് ക്യാപ്റ്റന്‍ കോഹ്‌ലി

ജോഹന്നാസ്ബര്‍ഗില്‍ നടന്ന ഇന്ത്യ-സൗത്താഫ്രിക്ക നാലാം ഏകദിനത്തില്‍ ഇന്ത്യയുടെ തോല്‍വിയുടെ കാരണം ടീമിന്റെ അശ്രദ്ധയാണെന്ന് കുറ്റപ്പെടുത്തി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. 300 റണ്‍സിന് പുറത്തേക്ക് കടക്കുമായിരുന്ന ടീം ടോട്ടല്‍ 289ല്‍ ഒതുങ്ങിയത് മധ്യനിര വേണ്ടത്ര നിലവാരം പുലര്‍ത്താതെ പോയതിനാലാണെന്ന് ക്യാപ്റ്റന്‍ കുറ്റപ്പെടുത്തി. ഇന്ത്യ ഫീല്‍ഡിംഗിലും നിരവധി പിഴവുകള്‍ വരുത്തിയെന്നും ഡേവിഡ് മില്ലറിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് വലിയ വില കൊടുക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. സ്പിന്നര്‍മാര്‍ വേണ്ടവിധം നിലവാരം പുലര്‍ത്താതെ പോയി. മഴ കൂടി കളംനിറഞ്ഞപ്പോള്‍ അത് സൗത്താഫ്രിക്കയെ കൂടുതല്‍ സഹായിച്ചു. 28 ഓവറിലേക്ക് വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചപ്പോള്‍ അത് സൗത്താഫ്രിക്കയ്ക്ക് ട്വന്റി-20 ഫോര്‍മാറ്റില്‍ ബാറ്റ് ചെയ്യാന്‍ സഹായിച്ചു. അത് അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചതായും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. ആറ് ഏകദിന മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 3-1 ന് മുന്‍പിലാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒരു വിജയം സ്വന്തമാക്കിയാല്‍ ഇന്ത്യയ്ക്ക് സൗത്താഫ്രിക്കയില്‍ പരമ്പര സ്വന്തമാക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here