എയർപോർട്ട് ബാത്രൂമിൽ കുഞ്ഞിനെ പ്രസവിച്ച് അമ്മ കടന്നുകളഞ്ഞു; പോലീസുകാരെ ഞെട്ടിച്ചത് കുഞ്ഞിന് സമീപം കണ്ട കുറിപ്പ്

എയർപോർട്ട് ബാത്രൂമിൽ കുഞ്ഞിനെ പ്രസവിച്ച് അമ്മ കടന്നുകളഞ്ഞു. കുഞ്ഞിന് സമീപം ഒരു കുറിപ്പെഴുതിവെച്ചിട്ടാണ് യുവതി കടന്നുകളഞ്ഞത്.
അരിസോണയിലെ ടക്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിലെ സർവേയിലൻസ് ക്യാമറയിൽ പ്രസവവേദനയെ തുടർന്ന് അത്യധികം പ്രയാസപ്പെട്ട് യുവതി ബാത്രൂമിലേക്ക് പോകുന്നത് കാണാമായിരുന്നു. എന്നാൽ പിന്നീട് പുറത്തേക്കുവന്ന യുവതിയുടെ കയ്യിൽ കുഞ്ഞില്ലായിരുന്നു. ബാത്രൂം വൃത്തിയാക്കാൻ വന്ന ജീവനക്കാരിയാണ് കുഞ്ഞിനെ കാണുന്നത്.
രാത്രി 9 മണിയോടെയാണ് സംഭവം. കീറിയ പോക്കിൾ കൊടിയോടെ ചോരയിൽ കുളിച്ച രീതിയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. ചോരകുഞ്ഞിനെ കണ്ടെത്തി ഉടൻ തന്നെ അധികൃതർ വൈദ്യസഹായം തേടിയതിനാൽ കുഞ്ഞ് രക്ഷപ്പെടുകയായിരുന്നു. അപ്പോഴാണ് കുഞ്ഞിന് സമീപം അമ്മ എഴുതിവെച്ച കുറിപ്പ് പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
‘ദയവായി എന്നെ രക്ഷിക്കൂ. താൻ ഗർഭിണിയാണെന്ന് എന്റെ അമ്മയ്ക്ക് അറിയില്ലായിരുന്നു. എന്നെ നോക്കാനോ പരിപാലിക്കാനോ അമ്മയ്ക്കാകില്ല. എന്നെ ദയവായി അധികൃതരുടെ കൈവശം എത്തിക്കൂ.’ ഇതായിരുന്നു കുറിപ്പിലെ ഉള്ളടക്കം. കുഞ്ഞ് പറയുന്നതായിട്ടാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.
കുഞ്ഞിനെ സുരക്ഷിതമായി അരിസോണ ശിശുക്ഷേമ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
Woman Gives Birth In An Airport Bathroom Abandons The Child With A Note For Authorities
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here