Advertisement

യുവതിയുടെ കണ്ണിൽ നിന്നും കണ്ടെടുത്തത് 14 വിരകളെ !

February 13, 2018
0 minutes Read

കണ്ണിൽ അനുഭവപ്പെട്ട ചൊറിച്ചിൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലിന് വഴിമാറുമെന്ന് അബി വിചാരിച്ച് കാണില്ല. കാരണം കണ്ണിലനുബവപ്പെട്ട അസഹനീയമായ ചൊറിച്ചിൽ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച അബിയുടെ കണ്ണിൽ നിന്നും കണ്ടെടുത്തത് 14 വിരകളെയാണ്.

ഒറിഗോൺ സ്വദേശിനിയാണ് അബി ബെക്ക്‌ലി. യുവതിയുടെ ഇടത് കണ്ണിൽ നിന്നുമാണ് വിരകളെ ഡോക്ടർമാർ കണ്ടെത്തിയത്. വടക്കേ അമേരിക്കയിൽ കന്നുകാലികളിൽ ആണ് ഇത്തരം വിരകളെ കാണപ്പെടുന്നത്.

കുതിരസവാരി പ്രേമിയായിരുന്നു അബി. കുതിരകളുമായുള്ള കൂടുതൽ ഇടപെഴകൽ ആകാം വിര യുവതിയുടെ കണ്ണിൽ പ്രവേശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പൂച്ചകളും നായ്ക്കളുമുൾപ്പെടെ വിവിധയിനം മൃഗങ്ങളുടെ കണ്ണുകളിൽ ഇത്തരം വിരകളെ കാണാറുണ്ട് . മൃഗങ്ങളുടെ കണ്ണുകളിൽ നിന്നും ഈച്ചകൾ വഴിയാണ് ഇത്തരം വിരകൾ മനുഷ്യനിലേക്ക് പ്രവേശിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top