കൊച്ചി കപ്പൽശാലയിലെ പൊട്ടിത്തെറി; മരണം അഞ്ചായി; ഒരാളുടെ നില അതീവഗുരുതരം

കൊച്ചി കപ്പൽശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. 9 പേരെയാണ് അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ അഞ്ച് പേർ മരിച്ചു. ബാക്കി നാലു പേരിൽ ഒരാളുടെ നില അതീവഗുരുതരമാണ്.
മരിച്ച അഞ്ചുപേരിൽ രണ്ടുപേർ മലയാളികളാണ്. പൊള്ളലേറ്റും പുകശ്വസിച്ചുമാണ് മരണങ്ങൾ സംഭവിച്ചിരിക്കുന്നതെന്നാണ് വിവരം. പത്തനംതിട്ട സ്വദേശി ഗവിൻ, വൈപ്പിൻ സ്വദേശി റംഷാദ് എന്നിവരാണ് മരിച്ച മലയാളികൾ. സാഗർ ഭൂഷൺ എന്ന കപ്പലിലാണ് പൊട്ടിത്തെറി ഉണ്ടായത്. എണ്ണ പര്യവേഷണത്തിന് ഉപയോഗിക്കുന്ന കപ്പലാണിത്.
അതേസമയം, സ്ഥിതി നിയന്ത്രവിധേയമായെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ എംവി ദിനേശൻ അറിയിച്ചു.
cochin shipyard blast death toll touches 5
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here