ഇന്‍സ്റ്റാഗ്രാമില്‍ ദുല്‍ഖറിനെ പിന്നിലാക്കി പ്രിയാ വാര്യര്‍

കണ്ണിറുക്കല്‍ എന്ന് പറഞ്ഞാല്‍ ഇന്ന് മലയാളികള്‍ക്ക് ആദ്യം ഓര്‍മ്മ വരിക പ്രിയാ വാര്യരെയാണ്. ഒരു അഡാറ് ലൗവിലെ പാട്ട് ഹിറ്റായി. എന്നാല്‍ അതിനേക്കാള്‍ ഹിറ്റാണ് പ്രിയാ വാര്യരുടെ കണ്ണിറുക്കല്‍. ഈ ആരാധന പ്രിയാവാര്യരെ വിടാതെ പിന്തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് 6 ലക്ഷം ഫോളോവേഴ്‌സാണ് പ്രിയയെ തേടി എത്തിയത്. പ്രിയയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേര്‍സിന്‍റെ എണ്ണം 20 ലക്ഷം കടന്നു. ദിവസങ്ങള്‍ കൊണ്ടാണ് പ്രിയ ദുല്‍ഖര്‍ സല്‍മാന്‍റെ 19 ലക്ഷം എന്ന റെക്കോര്‍ഡാണ് മറികടന്നത്
മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ച സുന്ദരിയാണ് പ്രിയ പ്രകാശ് വാര്യര്‍. തൃശൂരുകാരിയായ പ്രിയ മുന്‍പ് ഗുഡ് നൈറ്റ് ഇവന്റെസും കൈരളി ടിവിയും ചേര്‍ന്ന് സംഘടിപ്പിച്ച സൗന്ദര്യ മത്സരത്തില്‍ വിജയിയായിരുന്നു. പ്രിയക്ക് മുന്നില്‍ അമേരിക്കന്‍ ടെലിവിഷന്‍ താരമായ കെയില്‍ ജെന്നറും രണ്ടാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് ഉള്ളത്. അഡാര്‍ ലൗവിലെ മാണിക്യ മലരേ എന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് താരം ആരാധകരുടെ ഹൃദയം കീഴടക്കിയത്.
ഫെബ്രുവരി ഒന്നിനാണ് ഗാനം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ഇതിനോടകം 92ലക്ഷത്തിലധികം പേര്‍ ഈ ഗാനം കണ്ടുകഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here