ഇതാണ് ലോകത്തെ അമ്പരിപ്പിച്ച മിറാക്കിൾ ജ്യൂസ്; ഇത് വീട്ടിൽ തന്നെ തയ്യാറാക്കാം എളുപ്പത്തിൽ

ലോകം മുഴുവനും ഇന്ന് മിറാക്കിൾ ജ്യൂസിന്റെ ആരാധകരാണ്. അതിന്റെ രുചിമാത്രമല്ല ഗുണഗണങ്ങളുംകൂടിയാണ് ജ്യൂസിനെ ഇത്രമേൽ പ്രിയങ്കരമാക്കുന്നത്. മിറാക്കിൾ ഡ്രിങ്ക് 7 ദിവസം തുടർച്ചയായി കുടിച്ചാൽ ചർമ്മം തിളങ്ങുകയും, അമിത ഭാരം കുറയുകയും ചെയ്യും. പേര് കേട്ട് ഭയക്കേണ്ട നമുക്ക് വീട്ടിലുണ്ടാക്കാവുന്നതേയുള്ളു ഈ പാനീയം.
മിറാക്കിൾ ജ്യൂസ് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ :
- മാതളനാരങ്ങ- 2 tbsp
- ഒരു ആപ്പിളിന്റെ പകുതി
- ഒരു പീച്ച്
- ചുവന്ന മുന്തിരി- 5-6 എണ്ണം
- ഒരു ബിറ്റ്‌റൂട്ടിന്റെ പകുതി
- വെള്ളം- 1 കപ്പ്
തയ്യാറാക്കേണ്ട വിധം :
മേൽപ്പറഞ്ഞ ചേരുവകളെല്ലാം ഒരു മിക്‌സിയിലാക്കി അരച്ചെടുക്കുക. സ്വാദിഷ്ടമായ മിറാക്കിൾ ജ്യൂസ് തയ്യാർ.
ഈ ജ്യൂസ് ഒരു ദിവസം രണ്ടു നേരമായി കുടിക്കണം. ഭക്ഷണശേഷം കുടിക്കുന്നതാണ് നല്ലത്. ജ്യൂസ് ഒരാഴ്ച തുടർച്ചയായി കുടിച്ചാൽ അമിതഭാരം കുറഞ്ഞ് വിടവൊത്ത ശരീരം ലഭിക്കും, ഒപ്പം തിളങ്ങുന്ന ചർമ്മവും ലഭിക്കും. ജ്യൂസിൽ അടങ്ങിയിരിക്കുന്ന പവങ്ങൾ ഹൃദയാരോഗ്യത്തിനും അത്യുത്തമമാണ്.
miracle juice recipe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here